
എം പി എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ സന്തോഷം പലരും അദ്ദേഹത്തെ നേരിട്ടറിയിച്ചു. ആലുവ പെരുമ്പാവൂർ മണ്ഡലങ്ങളിലെ സന്ദർശനത്തോടെ ഇടതു സ്ഥാനാർത്ഥിയുടെ ആദ്യ ഘട്ട പര്യടനം പൂർത്തിയാക്കി.
ആലുവ ചുണങ്ങംവേലി സെന്റ് ജോസഫ് പള്ളിയിലെ ഊട്ടു തിരുനാളിന് അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് എല്ലാവരും ആദ്യം അമ്പരന്നു.
ചലച്ചിത്ര താരം എന്നതിലുപരി തങ്ങളുടെ എംപിയെ പള്ളിമുറ്റത്ത് വെച്ച് തൊട്ടടുത്ത് കണ്ട സന്തോഷമായിരുന്നു എല്ലാവർക്കും.
പിന്നീട് ഫോട്ടൊയെടുക്കാനും കൈ കൊടുക്കാനുമുള്ള തിരക്കായി.രണ്ടാം വട്ടം ജനവിധി തേടുന്ന തനിയ്ക്ക് തന്നെ ഇത്തവണയും വോട്ടു ചെയ്യണമെന്ന് ഇന്നസെന്റ് അവരോട് അഭ്യർത്ഥിച്ചു.
എം പി എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ അംഗീകാരമാണ് തനിയ്ക്ക് ലഭിക്കുന്ന ഈ സ്വീകരണങ്ങളെന്ന് ഇന്നസെന്റ് പറഞ്ഞു.
ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിലും ഇടതു സ്ഥാനാർത്ഥി ഇന്നസെന്റിന്റെ ആദ്യ ഘട്ട പര്യടനം പൂർത്തിയായിക്കഴിഞ്ഞു. അടുത്ത ദിവസം മുതൽ പൊതുപര്യടനം ആരംഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here