
ചരിത്രമുറങുന്ന കൊല്ലം എസ്എൻ മെൻസിലും വിമൻസിലും ഫാത്തിമമാതാ നാഷണൽ കോളേജിലും എസ് എൻ ലോ കോളേജിലും കൊല്ലം ലോക്സഭാ ഇടതുമുന്നണി സ്ഥാനാർത്ഥി കെ.എൻ ബാലഗോപാലിന് കണ്ണന് പ്രിയമുള്ള കണിക്കൊന്ന നൽകിയാണ് വിദ്ധ്യാർത്തികൾ സ്വീകരിച്ചത്.
ചുവന്ന റോസാപൂക്കൾക്കൊപ്പം ചുവപ്പൻ മുദ്രാവാക്യങളും അലയടിച്ചു.വിദ്ധ്യാർത്ഥിനികൾ തങളുടെ പ്രതിനിധിയെ കോളേജ് ക്യാമ്പസുകളിൽ പരിചയപ്പെടുത്തി വോട്ടഭ്യർത്ഥിച്ചു.
ഇതിനിടെ സെൽഫിക്കു തിക്കു തിരക്കും സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസായും മൈസ്റ്റാറിയായും ചിത്രങൾ നിമിഷ നേരം കൊണ്ട് പരക്കുകയും ചെയ്തു. സമര ചരിത്രമാണ് ക്യാമ്പസിൽ എത്തിയപ്പോൾ ഓർക്കുന്നതെന്ന് കെ.എൻ.ബാലഗോപാൽ പറഞ്ഞു.
അദ്ധ്യാപകരും ഇടതു സ്ഥാനാർത്ഥിയെ അഭിനന്ദിച്ചു.യുവതി യുവാക്കൾ അക്ഷരാർത്ഥത്തിൽ കെ എൻ ബാലഗോപാലിനെ അവരുടെ സ്ഥാനാർത്ഥിയായി നെഞ്ചേറ്റിയതിന്റെ കാഴ്ച ഇടതുക്യാമ്പിനും ആവേശം പകർന്നു.
Attachments area

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here