മസ്‌ക്കറ്റിൽ കടുത്ത പനിയെ തുടർന്ന് ചികിത്സയിലായിരുന്ന രണ്ടു മലയാളി കുട്ടികള്‍ മരിച്ചു.

തൃശൂർ പാടൂർ തൊയക്കാവ് പണിക്കവീട്ടിൽ ഷിജാസിന്റെ മകൾ രണ്ടര വയസുള്ള ഇഷ മസ്കറ്റ് റോയൽ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

പനി തലച്ചോറിനെ ബാധിച്ചതാണ് മരണകാരണമായത്. പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇഷയെ പിന്നീട് റോയൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

റയാൻ, അസ്സ എന്നിവർ സഹോദരങ്ങളാണ്. തൃശൂർ കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശി റമ്പത്ത് കണ്ടി റിസയുടെയും ജസ്നയുടെയും മകളായ ആറു വയസുകാരി ഫാത്തിമയാണ് മരിച്ച രണ്ടാമത്തെ ബാലിക.

പനിയെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മസ്കത്ത് ഇന്ത്യൻ സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനിയാണ്.