രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; വടകരയും വയനാടും ഇനിയും സ്ഥാനാര്‍ത്ഥികളായില്ല

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇരുപത് സീറ്റുകളിലും മു‍ഴുവനായും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ ഇന്നും യുഡിഎഫിനായില്ല.

മുന്നണിയിലെ പ്രമുഖ കക്ഷിയായ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട തര്‍ക്കങ്ങള്‍ക്ക് ഇന്നും പരിഹാരമായില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ പട്ടിക.

മാസങ്ങള്‍ക്ക് മുന്നെ തുടങ്ങിയ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കെടുവില്‍ 12 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.

നടകരയും വയനാടും ആലപ്പു‍ഴയും ആറ്റിങ്ങലും കടുത്ത ഗ്രൂപ്പ് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കാനായില്ല.

ഇന്ന് പ്രഖ്യാപിച്ച പട്ടികയിലും രണ്ട് സീറ്റുകളില്‍ മാത്രമാണ് സ്ഥാനാര്‍ത്തികളായത്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും ആലപ്പു‍ഴയില്‍ ഷാനിമോള്‍ ഉസ്മാനുമാണ് സ്ഥാനാര്‍ത്ഥികള്‍ വടകരയും വയനാടും ഇന്നും തീരുമാനമായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News