തുഞ്ചന്റെ മണ്ണില്‍ ആവേശം വിതറി പിവി അന്‍വറിന്റെ പര്യടനം

തുഞ്ചന്റെ മണ്ണില്‍ ആവേശം വിതറി പൊന്നാന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അന്‍വറിന്റെ പര്യടനം.

മലയാളം സര്‍വ്വകലാശാല അടക്കമുള്ള ക്യാമ്പസുകളില്‍ പി വി അന്‍വറിന് വിദ്യാര്‍ത്ഥികള്‍ നല്‍കിയത് ഊഷ്മള സ്വീകരണം. പൊന്നാനിയില്‍ വികസനം പ്രധാന തെരഞ്ഞെടുപ്പ് വിഷയമാണെന്ന് പിവി അന്‍വര്‍ പീപ്പിളിനോട് പറഞ്ഞു.

പൊന്നാനി മണ്ഡലം എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍ രണ്ടാം ഘട്ട പര്യടനത്തിലാണ്. ചൊവ്വാഴ്ച തിരൂര്‍ നിയോജക മണ്ഡലത്തില്‍ പി വി അന്‍വര്‍ വോട്ടര്‍മാരെ കണ്ടു. തിരുന്നാവായയില്‍ നിന്നാരംഭിച്ച പര്യടനം ആതവനാടാണ് സമാപിച്ചത്. മണ്ഡലത്തിലെ വികസനം തന്നെയാണ് പ്രധാന തെരഞ്ഞെടുപ്പ് വിഷയമെന്ന് അന്‍വര്‍ പീപ്പിളിനോട് പറഞ്ഞു.

ഉച്ചയോടെ തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളികളോടെ വരവേറ്റു. പിന്നീട് ക്ലാസ് മുറികളിലെത്തി ഹ്രസ്വമായ വോട്ടഭ്യര്‍ത്ഥന.

മലയാളം സര്‍വകലാശാലയിലും പിവി അന്‍വറിന് മികച്ച സ്വീകരണം ലഭിച്ചു. കൂടാതെ തിരൂര്‍ കോ-ഓപ്പറേറ്റീവ് കോളേജ്, തിരൂര്‍ കെകെഎം കോളേജ്, എസ്എസ്എം പോളിടെക്‌നിക് എന്നിവിടങ്ങളിലും യുവ വോട്ടര്‍മാര്‍ പിവി അന്‍വറിനെ വരവേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel