പൊലീസിനെ കബളിപ്പിച്ച് ടിക് ടോക്ക് വീഡിയോ; യുവാവിന് പണികിട്ടിയത് ഇങ്ങനെ

ആലപ്പുഴ: വാഹന പരിശോധനയില്‍ നിന്നും പൊലീസിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും കബളിപ്പിച്ചു രക്ഷപ്പെടാന്‍ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മടക്കിവയ്ക്കുന്ന വിദ്യ ടിക് ടോക്കില്‍ അപ്ലോഡ് ചെയ്ത യുവാവിനെ അധികൃതര്‍ വീട്ടിലെത്തി പിടികൂടി.

ആലപ്പുഴ ആര്യാട് സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത യുവാവാണ് പിടിയിലായതെന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് വീഡിയോ വൈറലായത്. ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കു നമ്പര്‍ പ്ലേറ്റ് കൈ കൊണ്ടു അനായാസം മടക്കി വയ്ക്കാന്‍ സാധിക്കുന്നതായിരുന്നു ഈ സംവിധാനം. പള്‍സര്‍ ബൈക്കിന്റെ പിന്നില്‍ ഈ സംവിധാനം ഘടിപ്പിച്ച വീഡിയോ ആണ് പ്രചരിച്ചത്.

തുടര്‍ന്ന് ഈ ബൈക്കിന്റെ ആര്‍സി ഉടമയെ അന്വേഷിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോസ്ഥര്‍ എത്തിയതെങ്കിലും വാഹനം മറ്റൊരാള്‍ക്കു വിറ്റതായി കണ്ടെത്തുകയായിരുന്നു. യുവാവ് ബൈക്ക് വാങ്ങി പ്രത്യേകം രൂപകല്‍പന ചെയ്ത ഫ്രെയിമില്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞദിവസം ടിക് ടോക്കില്‍ അപ്ലോഡ് ചെയ്ത വിഡിയോ ഒരു ലക്ഷത്തിലധികം പേര്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News