പ്രകൃതി വിരുദ്ധ പീഡനം, മലപ്പുറത്ത് മദ്രസാ അദ്ധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം തിരൂരില്‍ 11 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസാ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.

പുല്ലൂര്‍ ബദറുല്‍ ഹുദാ സുന്നി മദ്രസയിലെ അദ്ധ്യാപകന്‍ പോത്തന്നൂര്‍ സ്വദേശി അലിയാണ് അറസ്റ്റിലായത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അലിയെ അറസ്റ്റ് ചെയ്തത്.

അലിക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. ഈ മദ്രസയിലെ വിദ്യാര്‍ത്ഥിയായ പതിനൊന്നുകാരനെ പല തവണയായി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്നാണ് അലിക്കെതിരെയുള്ള കേസ്.കുട്ടി എതിര്‍ത്തപ്പോള്‍ മര്‍ദ്ദിക്കുകയും ചെയ്തു.

സഹികെട്ട കുട്ടി അമ്മയെ വിവരം ധരിപ്പിക്കുകയായിരുന്നു. അമ്മ അറിയിച്ചതനുസരിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി.

ഇന്നലെ അറസ്റ്റ് ചെയ്ത പ്രതിയെ മദ്രസയില്‍ കൊണ്ടുപോയി പൊലീസ് തെളിവെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News