പ്രണയാര്‍ദ്രമായി റണ്‍ബീറും ആലിയയും; വൈറലായി പ്രണയ ജോഡികളുടെ ഡാന്‍സ്

ബോളീവുഡിലെ പുതിയ പ്രണയ ജോഡികളാണ് റണ്‍ബീര്‍ കപൂറും ആലിയ ബട്ടും. ബോളീവുഡിലെ ഏറ്റവും വിലയേറിയ താരങ്ങള്‍. ഇരുവരും പ്രണയത്തിലാണെന്നുള്ളത് ബോളീവുഡിലെ പരസ്യമായ രഹസ്യമാണ്.

ഞാനേറ്റവും സന്തോഷിക്കുന്ന സമയമെന്നാണ് റണ്‍ബീര്‍ ആലിയയോടൊത്തുള്ള സമയത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.

ഇരുവരുമൊന്നിക്കുന്ന ആദ്യ ചിത്രം ബ്രഹ്മാസ്ത്ര പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ക‍ഴിഞ്ഞ ദിവസം സീ സിനി അവാര്‍ഡ് നൈറ്റിന് ഇരുവരും ഒന്നിച്ചെത്തിയിരുന്നു. റണ്‍ബീറിന്‍റെ കെെകോര്‍ത്ത് പിടി ച്ചാണ് ആലിയയെത്തിയത്.

അവാര്‍ഡ് നെെറ്റില്‍ ഇരുവരും ചേര്‍ന്ന് നടത്തിയ ഡാന്‍സ് പെര്‍ഫോമന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്. സ്റ്റുഡന്‍റ് ഓഫ് ദി ഇയറിലെ ഇഷ്ക് വാദായാ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുകള്‍ വെച്ചത്.തങ്ങളുടെ പ്രിയ താരങ്ങളുടെ പെര്‍ഫോമന്‍സ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here