തുഷാര്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന് ആവര്‍ത്തിച്ച് വെള്ളാപ്പള്ളി; ഷാനി മോള്‍ ഉസ്മാനെ കോണ്‍ഗ്രസ് ചതിച്ചു

തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചാല്‍ തോല്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍.

എസ്എന്‍ഡിപി കേഡല്‍ സംവിധാനമുള്ള സംഘടനയാണ്. അതിന്റെ അച്ചടക്കമുള്ള ഒരു സംവിധാനത്തിലെ പ്രവര്‍ത്തകനായി തുഷാര്‍ പ്രവര്‍ത്തിക്കുമെന്നാണ് തന്റെ പ്രതീക്ഷ. മത്സരിക്കണമെങ്കില്‍ എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തോല്‍ക്കുന്ന സീറ്റ് നല്‍കി ഷാനി മോള്‍ ഉസ്മാനെ കോണ്‍ഗ്രസ് നേതൃത്വം ചതിച്ചെന്നും അദ്ദേഹം പറഞ്ഞു.

‘നല്ലതല്ലേ ആ പെണ്ണ്. ആ പെണ്ണിനെ കെട്ടിക്കാന്‍ പോയപ്പോളും ഞാനുണ്ട്. ആ പെണ്ണിന്റെ മകളെ കെട്ടിക്കാന്‍ പോയപ്പോളും ഞാനുണ്ട്. ഉസ്മാന്റെ കല്യാണം വന്നപ്പോള്‍ എന്റെ കാറിലാണ് പോയത്. ആ കൊച്ചിനെ കൊണ്ടുപോയി തോല്‍ക്കണ സീറ്റിലിട്ടത് ശരിയായില്ല. ആലപ്പുഴയെ സംബന്ധിച്ച് രണ്ട് പുലികളുണ്ട്. ഒരു പുലി അവിടെ കിടപ്പുണ്ട്. മറ്റൊരു പുലിയെ വേണ്ടെന്ന് ചിലര്‍ ധരിച്ചിട്ടുണ്ട്, അപ്പോള്‍ നമുക്ക് എന്ത് ചെയ്യാം പറ്റും? ആ കൊച്ചിനെ ചതിക്കുകയാണ്. ആ കൊച്ച് എത്ര നാളായി കോണ്‍ഗ്രസിന്റെ കുപ്പായമിട്ട് നടക്കുന്നു. അതിന് നല്ലൊരു സീറ്റ് കൊടുക്കണ്ടേ. വയനാട് കൊടുക്കാമായിരുന്നു’- വെള്ളാപ്പള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News