
ക്യാമ്പസുകളിൽ തെരഞ്ഞെടുപ്പിന്‍റെ ആവേശം പകർന്ന് തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി സി ദിവാകരൻ.
സ്വന്തം കലാലയമായ യൂണിവേഴ്സ്റ്റി കോളേജിൽ നിന്നായിരുന്നു പ്രചരണത്തിന് തുടക്കം. മികച്ച സ്വീകരണമാണ് ദിവാകരന് ക്യാമ്പസുകളിൽ ലഭിച്ചത്.
ഇത്തവണ യുവ വോട്ടർമാർ തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയാണ്. ആ ആവേശം ക്യാമ്പസുകളിൽ പകർന്നാണ് തിരുവനന്തപുരം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി സി.ദിവാകരൻ എത്തിയത്.
സ്വന്തം കലാലയമായ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും തുടക്കം. വർഗീയതയ്ക്കെതെിരെ ജ്വലിക്കുകയാണ് ക്യാമ്പസുകളെന്ന് ദിവാകരൻ പറഞ്ഞു
1962-65 കാലഘട്ടത്തിൽ യൂണിവേഴ്സ്റ്റി കോളേജിലെ എസ്.എഫ് ഐ പ്രവർത്തകനായ ദിവാകരൻ മാഗസിൻ എഡിറ്ററുമായിരുന്നു. ആ ഓർമ്മകളും അദ്ദേഹം പങ്കുവച്ചു.
തിരുവനന്തപുരം നഗരത്തിലെ എല്ലാ കോളേജിലുമെത്തി അദ്ദേഹം സൗഹൃദം പങ്കുവയ്ക്കുകയും കന്നിവോട്ടർമാരോടടക്കം പിന്തുണ തേടുകയും ചെയ്തു. വിദ്യാർത്ഥികളും വലിയ ആവേശത്തിലാണ്.
ഈ തെരഞ്ഞെടുപ്പിൽ തങ്ങളുടെ ക്യാമ്പസിൽ ആദ്യമായെത്തിയ സ്ഥാനാർത്ഥിയെ വലിയ ആവേശത്തോടെയാണ് വരവേറ്റത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here