സിപിഐഎം ലോക്‌സഭാ സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പ്രഖ്യാപിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക സിപിഐഎം പ്രഖ്യാപിച്ചു. രണ്ടാംഘട്ട പട്ടികയില്‍ 20 സ്ഥാനാര്‍ത്ഥികളാണുള്ളത്.

ആദ്യഘട്ട പട്ടികയില്‍ 45 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചിരുന്നു.

ജാര്‍ഖണ്ഡ്, കര്‍ണാടക, ഉത്തരഖാണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഓരോ സ്ഥാനാര്‍ത്ഥികളേയും ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവടങ്ങളിലെ രണ്ട് സ്ഥാനാര്‍ത്ഥികളേയുമാണ് രണ്ടാം ഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പശ്ചിമബാഗാളിലെ 13 മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇതോടെ ബംഗാളില്‍ ആദ്യഘട്ട പട്ടികയും ചേര്‍ത്ത് 29 സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം പൂര്‍ത്തിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here