സല്‍മാനും സഞ്ജയ് ലീലാ ബന്‍സാലിയും ഒന്നിക്കുന്നു; നായികയുടെ പ‍ഴയകാല ചിത്രം വെെറല്‍

ബോളീവുഡിന്‍റെ മാസ്റ്റര്‍ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം സല്‍മാന്‍ ഖാനൊപ്പം. ഇന്‍ഷാള്ളാ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സല്‍മാനൊപ്പം നായികയായി എത്തുന്ന ബോളീവുഡ് സുന്ദരി ആലിയ ബട്ടാണ്.

ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ലെങ്കിലും സല്‍മാനും ആലിയയും ആദ്യമായി ഒന്നിക്കുന്നതിനാല്‍ ആരാധകര്‍ ഏറെ ആകാംഷയിലാണ്. ഹം ദില്‍ ചുകേ സനത്തിന് ശേഷം 20 വര്‍ഷങ്ങള്‍ക്ക് ശേഷം ബന്‍സാലിയും സല്‍മാനും ഒന്നിക്കുന്ന ചിത്രം കൂടിയാണ്് ഇന്‍ഷാള്ളാ.

സല്‍മാനും ആലിയയും ട്വിറ്ററിലൂടെയാണ് സിനിമയുടെ വിവരങ്ങള്‍ ആരാധകരോട് പങ്കു വെച്ചത്.നായികയായി 26 കാരിലയായ ആലിയയാണ് എത്തുന്നതെന്നതോടെ ഒരു ഫോട്ടോയാണ് ഏറെ വൈറലാകുന്നത്.

കുട്ടിയായിരിക്കുമ്പോള്‍ സല്‍മാനോടൊപ്പം ആലിയയുമുള്ള ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News