ഇരിക്കും മുമ്പേ കാലു നീട്ടി മുല്ലപ്പള്ളി; ഹൈക്കമാന്റിന് കടുത്ത അതൃപ്തി

വയനാട്,വടകര സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.

എ.ഐ.സിസിയുടെ ഔദ്യോഗിക തീരുമാനത്തിന് മുമ്പ് കെ.പിസിസി പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പുറത്ത് പറഞ്ഞതില്‍ ഹൈക്കമാന്റിന് കടുത്ത അതൃപ്തി.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കണമായിരുന്നു.അതേ സമയം വയനാട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഐ ഗ്രൂപ്പ് ഉറച്ച് നില്‍ക്കുന്നു.

വടകര,വയനാട് മണ്ഡലങ്ങളിലേയ്ക്കുന്ന സ്ഥാനാര്‍ത്ഥികളെ എ.ഐ.സിസി. ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് കെ.പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ദില്ലിയില്‍ പ്രഖ്യാപിച്ചു.

ഇതിനെതിരെ ഹൈക്കമാന്റിന് കടുത്ത അതൃപ്ത്തി. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുണ്ട്.

ഇതില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത് വരെ കാത്തിരിക്കണമായിരുന്നു. വയനാട് സീറ്റ് വേണമെന്ന് ആവശ്യത്തില്‍ ഐ ഗ്രൂപ്പ് ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം ഹൈക്കമാന്റ് വൈകിപ്പിച്ചത്.

ഇത് മനസിലാക്കി എ ഗ്രൂപ്പ് മുല്ലപ്പള്ളി വഴി പ്രഖ്യാപനം നടത്തുകയായിരുന്നുവെന്നാണ് ആരോപണം.

ടി സിദ്ധിക്കിന്റെ പേര് മണ്ഡലത്തില്‍ എ ഗ്രൂപ്പ് സ്ഥീതീകരിച്ചെങ്കിലും അവസാന നിമിഷം ഹൈക്കമാന്റ് വഴി ഐ ഗ്രൂപ്പ് അട്ടിമറി പ്രതീക്ഷിക്കുന്നു.

അതേ സമയം മുരളീധരനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ ഒഴിവ് വരുന്ന പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനംവേണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടു.

അദ്ധ്യക്ഷ സ്ഥാനത്ത് ആളെ ലഭിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥീരീകരിച്ചു.

വടകര-വട്ടീയൂര്‍കാവ് സീറ്റുകളില്‍ കോണ്ഗ്രസ്-ആര്‍എസ്എസ് ധാരണയെന്ന ആരോപണത്തോട് പ്രതികരിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.മുരളീധരന്‍ ബിജെപി വിമര്‍ശകനാണന്ന് മാത്രം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here