കണക്കിലെ അമിത ഉത്കണ്ഠ അപകടകരം; മുന്നറിയിപ്പുമായി കേംബ്രിഡ്ജ് സര്‍വ്വകലാശാല

കണക്കിനെ പലകുട്ടികള്‍ക്കും ഭയമാണ്.പക്ഷേ ജയിക്കണമെങ്കില്‍ കണക്ക് പഠിച്ചേ തീരൂ. കണക്ക് പലകുട്ടികളിലും ഉത്കണ്ഠ ഉണ്ടാക്കാറുണ്ട്.എന്നാല്‍ ചിലരിലാകട്ടെ അമിതമായ ഉത്കണ്ഠയും.

ഈ അമിതമായ ഉത്കണ്ഠ അപകടകരമായി മാറിയേക്കാം. കണക്ക് ഉത്കണ്ഠയെക്കുറിച്ച് മനശാസ്ത്ര പരമായ അപൂര്‍വ്വ പഠനം നടത്തിയത് കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ്.

ഉത്കണ്ഠ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക്

പ്രൈമറി ,സെക്കന്റെറി സ്‌ക്കൂളുകളില്‍ പഠിക്കുന്ന 1000 വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളില്‍ ‘കണക്ക് ഉത്കണ്ഠ’ വളരെ കൂടുതലായി കണ്ടെത്തി.

എന്നാല്‍ കണക്ക് ഉത്കണ്ഠ മാത്രമല്ല,പൊതുവായ എല്ലാ വിധ ഉത്കണ്ഠയും പെണ്‍കുട്ടികളില്‍ കൂടുതലായി കണ്ടെത്തി. ഇംഗ്‌ളണ്ടിലെ കുട്ടികളായിരുന്നു മറ്റൊരു പഠനമേഖല. ഇവിടുത്തെ 1700 കുട്ടികളെ പഠന വിധേയമാക്കി. കണക്കിലെ മോശപ്പെട്ട പ്രകടനം പലരിലും ജീവിതത്തില്‍ ആത്മ വിശ്വാസക്കുറവ് ഉണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു.

Image result for maths

ബോര്‍ഡില്‍ കുട്ടികളെക്കൊണ്ട് പല അധ്യാപകരും കണക്ക് ചെയ്യിക്കാറുണ്ട്. തെറ്റിയാല്‍ അധ്യാപകര്‍ ശകാരിക്കും. സഹപാഠികള്‍ പരിഹസിക്കും.ചില കുഞ്ഞുമനസ്സുകളില്‍ ഇതെല്ലാം ഉണക്കാനാകാത്ത പോറല്‍ ഏല്പിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്കിയ ഗവേഷകനായ ഡെനസ് സ്വുക്‌സ് ചൂണ്ടികാട്ടുന്നു.

അധ്യാപകന്‍ നന്നാവണം:അധ്യയന രീതിയും

കണക്കില്‍ മാത്രമാണോ? എല്ലാ വിഷയങ്ങളിലുംഉത്കണ്ഠ ഉണ്ടാകില്ലേ? കുട്ടികളുടെ താല്പര്യം അനുസരിച്ച് ഇതിലെല്ലാം വ്യത്യാസമുണ്ടാകാം. എന്നാല്‍ മറ്റ് വിഷയങ്ങളില്‍ നിന്ന് കണക്കിന് ചില വ്യത്യാസങ്ങളുണ്ട്.എത്ര വിവരമുണ്ടായാലും ശരി ചെറിയ അശ്രദ്ധ മാത്രം മതി കണക്ക് തെറ്റും. മന:സാന്നിധ്യമുളളവര്‍ക്കേ കണക്കില്‍ വിജയിക്കാനാകൂ. പ്രശ്‌നത്തിനുളള പരിഹാരവും ഗവേഷകര്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്’ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന വിധം കണക്ക് പഠിപ്പിക്കുക.അമിത ഭാരമോ ശിക്ഷയോ വേണ്ട.അതിന് അനുസൃതമാകും വിധം അധ്യാപകരും പഠന രീതിയും മാറണം’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News