കാലില്‍ മഷി പുരട്ടും.. കന്നിവോട്ടാണ്… കാല് കൊണ്ട് അത് ഇടതുപക്ഷത്തിന് ചെയ്യും.. പ്രണവിന്റെ വാക്കുകള്‍. ജന്‍മനാ ഇരുകൈകളുമില്ല.. കോളേജിലെത്തിയ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പികെ ബിജുവിനെ സ്വീകരിക്കാന്‍ വിദ്യാര്‍ത്ഥികളുടെ വലിയ നിരയെത്തിയിരുന്നു.മുന്‍നിരയില്‍ തന്നെ പ്രണവുണ്ടായിരുന്നു.
പികെ ബിജുവിനെ ആവേശത്തോടെ വലതുകാല്‍ ഉയര്‍ത്തി കൈയ്യില്‍ കൈപിടിച്ചാണ് പ്രണവ് സ്വീകരിച്ചത്. ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ പ്രണവ് കൈകളില്ലെങ്കിലും കാലുകള്‍ കൊണ്ട് ചിത്രം വരക്കുകയും കംപ്യൂട്ടര്‍ ഉപയോഗിക്കുകയും ചെയ്യും.
ആലത്തൂര്‍ മലമലമൊക്കില്‍ വാടകവീട്ടിലാണ് താമസം. അച്ഛന്‍ സുബ്രഹ്മണ്യന്‍ സഹായത്തിനായി പ്രണവിന്റെ കൂടെയുണ്ടാകാറുണ്ട്. പരസഹായമില്ലാതെയും പ്രണവ് കോളേജിലെത്താറുണ്ട്.
കാല്‍ കൊണ്ട് കന്നിവോട്ട് ഉറപ്പ് നല്‍കിയ പ്രണവ് കാല്‍ കൊണ്ട് സെല്‍ഫിയുമെടുത്താണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ കോളേജില്‍ നിന്ന് യാത്രയാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here