ഏറ്റവും മികച്ച പാര്‍ലമെന്റേറിയന്‍ എന്ന് പേരുകേട്ട ആളാണ് എറണാകുളത്തെ ഇടതുപക്ഷ സ്ഥാനാര്‍ഥി പി രാജീവ്. എതിര്‍ ചേരിയില്‍ നില്‍ക്കുന്നവര്‍ പോലും അദ്ദേഹം വിജയിക്കണമെന്ന് മനസു കൊണ്ട് ആഗ്രഹിക്കുന്നവരാണ്.

സിനിമലോകത്തും സാംസ്‌കാരിക ലോകത്തും പി രാജീവിനെ പിന്തുണയ്ക്കുന്നവര്‍ ഏറെയാണ്. ഇപ്പോള്‍ സംവിധായകന്‍ ആഷിഖ് അബുവും അദ്ദേഹത്തിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

പി രാജീവിന്റെ നേട്ടങ്ങളെക്കുറിച്ച് പറയുന്നു ഒരു ട്രിബ്യൂട്ട് വീഡിയോ അപ്ലോഡ് ചെയ്താണ് അദ്ദേഹം തന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്.

പാര്‍ലമെന്റില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍, അദ്ദേഹം എംപിയായിരുന്നപ്പോള്‍ നടത്തിയ വികസനങ്ങള്‍, പാര്‍ലമെന്റില്‍ അദ്ദേഹത്തെക്കുറിച്ച് മറുപക്ഷത്തുള്ളവരുടെ അഭിപ്രായം എന്നിവയെല്ലാം വീഡിയോയില്‍ എടുത്ത് കാണിക്കുന്നു.