മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ ടീസര്‍ പുറത്തിറങ്ങി. പുലിമുരുകന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വൈശാക് സംവിധാനം ചെയ്യുന്ന ചിത്രം പോക്കിരിരാജയുടെ രണ്ടാം പതിപ്പാണ്. ഒരു മാസ് മസാല ചിത്രമായ മധുരരാജയുടെ സംഘട്ടനം നിര്‍വഹിക്കുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്.

 

ചിത്രത്തില്‍ തമി‍ഴ്താരം ജീവ, നെടുമുടി വേണു, മഹിമ, അന്ന, വിജയരാഘവന്‍, സിദ്ദിഖ്, ,സലീം കുമാര്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്നു. ചിത്രത്തില്‍ ഒരു ഐറ്റം സോങ്ങില്‍ ബോളിവുഡ് താരം സണ്ണി ലിയോണും എത്തുന്നു.