വടകര ,കൊല്ലം ,കണ്ണൂര്‍ , എറണാകുളം ,കോഴിക്കോട് മണ്ഡങ്ങലില്‍ ബിജെപി ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് യുഡിഎഫ് നെ സഹായിക്കാന്‍ വേണ്ടിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ .

തിരുവനന്തപുരത്ത് കുമ്മനത്തെ തിരിച്ച് സഹായിക്കാന്‍ വേണ്ടിയാണ് ഇത്തരം ഒരു ധാരണയെന്നും കോടിയേരിയുടെ ആരോപണം

എല്‍ഡിഎഫി ന്റെ ഇതുവരെയുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഗുരുതരമായ ആരോപണം ആണ് ഉന്നയിച്ചത് .

5 ലോകസഭ മണ്ഡലങ്ങളില്‍ ബിജെപി ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ പോകുന്നത് യുഡിഎഫ്- ബിജെപി അവിശുദ്ധ സഖ്യത്തിന്റെ തെളിവ് ആണെന്ന് കോടിയേരി ആരോപിച്ചു

യുഡിഎഫ് എസ്ഡിപിഐയുമായി മുന്നണി ഉണ്ടാക്കിയിരിക്കുന്നു, ലീഗിനെയാണ് ഇതിനെ ചുമതലപ്പെടുത്തിയത്
മുസ്ലീം തീവ്രവാദ സംഘടനകളുമായിട്ടാണ് യുഎഡിഎഫ് കൂട്ടൂ കൂടുന്നത് അപചയത്തിന്റെ തെളിവ് ആണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു .

9 തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് 5 തിരഞ്ഞെടുപ്പില്‍ തോറ്റ ആളാണ് കെ.മുരളീധരന്നെന്നും അദ്ദേഹം വടകരയില്‍ സ്ഥാനാര്‍ത്ഥി ആയത് കൊണ്ട് എല്‍ഡിഎഫി ന് പ്രത്യേകിച്ച് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും കോടിയേരി കൂട്ടി ചേര്‍ത്തു