മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ട്രൈലര്‍ പുറത്തിറങ്ങി. രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് എത്തുന്നത്.

മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, ടോവിനോ, ഇന്ദ്രജിത്ത്, ഡവിവേക് ഒബ്റോയ്, ബൈജു എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ഉണ്ട് ചിത്രത്തില്‍. മുരളി ഗോപിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. ചിത്രം ഈ മാസം 28 ന് തിയേറ്ററുകളില്‍ എത്തും.