108 ല്‍ സുഖപ്രസവം

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖപ്രസവം. വിതുര ചായം സ്വദേശി സോഗികുമാറിന്റെ ഭാര്യ അനുശാന്തിയാണ് ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

പുലര്‍ച്ചെ നാലരയോടെ അനുശാന്തിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിട്ടുകാര്‍ 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. കണ്ട്രോള്‍ റൂമില്‍ നിന്ന് വിവരം ലഭിച്ചത് അനുസരിച്ച് ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സര്‍വീസ് നടത്തുന്ന 108 ആംബുലന്‍സ് സ്ഥലത്തെത്തി.

ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ റിങ്കുവിന്റെ പരിശോധനയില്‍ അനുശാന്തിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കണ്ടെത്തി. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അനുശാന്തിയുടെ നില വഷളായി.

തുടര്‍ന്ന് ഡ്രൈവര്‍ സന്തോഷ് വാഹനം വേങ്കോട് ഭാഗത്ത് വെച്ച് റോഡ് വശത്തെക്ക് ഒതുക്കി നിറുത്തി. നാലെമുക്കാലോടെ ആംബുലന്‍സിനുള്ളില്‍ വെച്ച് അനുശാന്തി കുഞ്ഞിന് ജന്മം നല്‍കി.

പ്രഥമശുസ്രൂഷ നല്‍കിയ ശേഷം അമ്മയെയും കുഞ്ഞിനെയും വട്ടപാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോജികുമാര്‍ അനുശാന്തി ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ഇത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here