ഹോളി ആഘോഷിച്ച കുട്ടികളെ കോളേജ് പ്രിന്‍സിപ്പല്‍ കോളേജ് ബസില്‍നിന്ന് ഇറക്കിവിട്ടതായി ആക്ഷേപം

ഹോളി ആഘോഷിച്ച കുട്ടികളെ കോളേജ് പ്രിന്‍സിപ്പല്‍ കോളേജ് ബസില്‍നിന്ന് ഇറക്കിവിട്ടതായി ആക്ഷേപം. കൂത്താട്ടുകുളം മംഗലത്തുതാഴം ബിടിസി കോളേജിലാണ് സംഭവം.

ബുധനാഴ്ച വൈകിട്ട് കോളേജ് സമയം കഴിഞ്ഞശേഷം സ്‌കൂള്‍ മുറ്റത്ത് ഒത്തുകൂടിയ കുട്ടികള്‍ പരസ്പരം വര്‍ണ്ണപ്പൊടികള്‍ വിതറിയാണ് ഹോളി ആഘോഷിച്ചത്.

പത്ത് മിനിറ്റ് മാത്രം നീണ്ട ആഘോഷങ്ങള്‍ക്ക് ശേഷം ബസില്‍ കയറിയ കുട്ടികളെ കോളേജ് ഗേറ്റിന് സമീപം പ്രിന്‍സിപ്പല്‍ അരുണ്‍ ജോയിയുടെ നേതൃത്വത്തില്‍ നാലഞ്ച് അധ്യാപകരുമെത്തി വണ്ടി തടയുകയും ഹോളി ആഘോഷിച്ച കുട്ടികളെ ബസില്‍ നിന്നും ഇറക്കി വിടുകയുമായിരുന്നു.

പെണ്‍കുട്ടികളടക്കംഇരുപതോളം വരുന്നവിദ്യാര്‍ത്ഥികളെയാണ് ബസില്‍നിന്നും ഇറക്കിവിട്ടത്. പെരുമ്പാവൂര്‍, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളിലെത്തേണ്ട കുട്ടികളോടാണ് മാനേജ്മെന്റ് ഇത്തരത്തില്‍ നടപടി സ്വീകരിച്ചത്. ദൂരെ സ്ഥലങ്ങളിലേക്ക് പോകേണ്ടിയിരുന്ന കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികളാണ് വണ്ടിക്കൂലിക്കുള്ള പണം നല്‍കിയത്.

മുന്‍വര്‍ഷങ്ങളിലെല്ലാം ഇത്തരത്തില്‍ കുട്ടികള്‍ കോളേജില്‍ ഹോളി ആഘോഷിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ച ഉച്ചക്ക് ക്യാംപസില്‍ ഹോളി ആഘോഷിക്കരുതെന്ന് അധ്യാപകര്‍ അറിയിച്ചിരുന്നതായി പറയുന്നുണ്ട്.

ഇത് ആദ്യമായാണ് ഇത്തരത്തില്‍ ഹോളി ആഘോഷങ്ങള്‍ക്ക് വിലക്ക് വരുന്നത്. ഹോളി ആഘോഷങ്ങള്‍ വിലക്കുന്ന മാനേജ്മെന്റ് നടപടിയിലും പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ പ്രാകൃത ശിക്ഷാ നടപടിക്കെതിരായും എസ്എഫ്‌ഐ യുണിറ്റ് കമ്മിറ്റി ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് യുണിറ്റ് സെക്രട്ടറി ആദിത്യ തങ്കച്ചന്‍, പ്രസിഡന്റ് റ്റി കെ സോള്‍വിന്റ് എന്നിവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News