തിരുവല്ലയില്‍ യുവാവ് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു

തിരുവല്ലയില്‍ യുവാവ് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പെണ്‍കുട്ടിക്ക് 65 ശതമാനം പൊള്ളലേറ്റ നിലയിലായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ആക്രമിക്കപ്പെട്ടത്.

സംഭവത്തില്‍ കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനായിരുന്നു പെണ്‍കുട്ടിയോടുള്ള പ്രതികാരം. ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയാണ് അജിന്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here