തിരുവനന്തപുരം മണ്ഡലം ഇത്തവണ ഇടതുമുന്നണിക്കൊപ്പം: സി.ദിവാകരന്‍

തെരഞ്ഞെടുപ്പില്‍ വലിയ ശ്രദ്ധാ കേന്ദ്രമാകുകയാണ് തിരുവനന്തപുരം മണ്ഡലം. ഇത്തവണ മണ്ഡലം ഇടതുമുന്നണിക്കൊപ്പം നില്‍കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.ദിവാകരന്‍ പറഞ്ഞു. എന്നാല്‍ ജനങ്ങള്‍ തനിക്കൊപ്പം തന്നെയുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ വ്യക്തമാക്കി. അതെസമയം, ഇതുവരെ ബിജെപിക്ക് പ്രചരണരംഗത്ത് സജ്ജീവമാകാന്‍ സാധിച്ചിട്ടില്ല എന്നത് തിരിച്ചടിയാകുകയാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥികള്‍ പ്രചരണവുമായി രംഗത്തിറങ്ങിയത് എല്‍ഡിഎഫിന് വലിയ മേല്‍കൈ തന്നയാണ് നേടി കൊടുത്തത്. സാധരണ ജനങ്ങള്‍ക്കൊപ്പമാണ് താന്‍ എന്ന സന്ദേശമാണ് സി.ദിവാകരന്‍ നല്‍കുന്നത്. ഇത്തവണ മണ്ഡലം ഇടതുമുന്നണിക്കൊപ്പം നില്‍കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ദിവാകരന്‍ പറഞ്ഞു

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയത് പ്രചരണ രംഗത്ത് മേല്‍കൈ നഷ്ടപ്പെടാന്‍ ഇടയാക്കിയതായി യുഡിഎഫ് ക്യാമ്പ് വിലയിരുത്തുന്നു. എന്നാല്‍ അതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല എന്ന നിലപാടിലാണ് സ്ഥാനാര്‍ത്ഥി ശശിതരൂര്‍

പ്രചരണ രംഗത്ത് നിലയുറപ്പിക്കാനാകെ വലയുകയാണ് ബിജെപി. കുമ്മനെ രാജശേഖരെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിട്ടുണ്ടെങ്കിലും പ്രഖ്യാപനം വൈകുന്നത് തിരിച്ചടിയാവുകയാണ്. ഈ മറ കൂടി നീങ്ങുമ്പോള്‍ തെരഞ്ഞെടുപ്പിലെ വാശിയേറിയ പോരാട്ടത്തിന് തന്നെയാകും തിരുവനന്തപുരം മണ്ഡലം സാക്ഷിയാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here