കൊല്ലത്തെ മത്സ്യതൊഴിലാളികളില്‍ നിന്ന് തെരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക ഏറ്റുവാങ്ങി ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.എന്‍ ബാലഗോപാല്‍

കേരളത്തിന്റെ സൈന്യമെന്ന ചെല്ലപ്പേരിന് അര്‍ഹരായ കൊല്ലത്തെ മത്സ്യതൊഴിലാളികളില്‍ നിന്ന് തെരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക ഏറ്റുവാങ്ങികൊണ്ടാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.എന്‍ ബാലഗോപാലിന്റെ കൊല്ലം മണ്ഡലത്തിലെ പ്രചരണം. സബ്‌സിഡിയായി മണ്ണെണ്ണ കൂടുതല്‍ അനുവദിക്കണമെന്ന് താന്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടതിന്റെ ഓര്‍മ്മകള്‍ കെ എന്‍ ബാലഗോപാല്‍ പങ്കുവെച്ചു.

കേരളത്തിന്റെ കൊല്ലം ജില്ലയുടെ ജീവവായുവായ മത്സ്യമേഖലേയും മത്സ്യതൊഴിലാളികളേയും നേരില്‍ കണ്ട് പിന്തുണ അഭ്യര്‍ത്ഥിച്ച ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.എന്‍ ബാലഗോപാലിന് പണിആയുധം നല്‍കി ലോക്‌സഭയിലേക്കുള്ള തങ്ങളുടെ പ്രതിനിധിയായി പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക കൈമാറുകയും ചെയ്തു.

ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യതൊഴിലാളികള്‍ കൊല്ലപ്പെട്ടപ്പോള്‍ മത്സ്യതൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ താന്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടത് കെ എന്‍ ബാലഗോപാല്‍ ഓര്‍മ്മപ്പെടുത്തി.

സബ്‌സിഡിയായി കൂടുതല്‍ മണ്ണെണ്ണ അനുവധിപ്പിക്കാന്‍ കെ.എന്‍ ബാലഗോപാല്‍ വീണ്ടും പാര്‍ലമെന്റില്‍ എത്തുമ്പോള്‍ ഇടപെടണമെന്ന് മന്ത്രി മേഴ്‌സികുട്ടിയമ്മ നിര്‍ദ്ദേശം വെച്ചു താനെന്നും കടലിന്റെ മകനായിരിക്കുമെന്ന് ഇടതു സ്ഥാനാര്‍ത്ഥി നല്‍കിയ ഉറപ്പ് മത്സ്യ തൊഴിലാളിക്ക് പ്രതീക്ഷ പകര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News