വി എന്‍ വാസവന്റെ രണ്ടാം ഘട്ട പ്രചാരണം ആഘോഷമാക്കി ഇടതു മുന്നണി പ്രവര്‍ത്തകര്‍

കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി എന്‍ വാസവന്റെ രണ്ടാം ഘട്ട പ്രചാരണം ആഘോഷമാക്കി ഇടതു മുന്നണി പ്രവര്‍ത്തകര്‍. കോട്ടയത്ത് സ്ഥാനാര്‍ത്ഥിയുടെ ചിത്രം പതിച്ച പ്ലക്കാര്‍ഡുകളേന്തി റോഡ് ഷോ സംഘടിപ്പിച്ചു. അതിനിടെ ഏറ്റുമാനൂര്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വി എന്‍ വാസവന്‍ വോട്ടഭ്യര്‍ത്ഥിച്ചു.

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി എന്‍ വാസവന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമുള്ള റോഡ്‌ഷോ കോട്ടയം കളക്ടറേറ്റ് സമീപത്ത് നിന്നാണ് ആരംഭിച്ചത്. സ്ഥാനാര്‍ത്ഥിയുടെ ചിത്രം പതിച്ച പ്ലക്കാര്‍ഡുകളേന്തി ഇടതു മുന്നണി പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ അണി നിരന്നു.
ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ പഞ്ചവാദ്യവും ശിങ്കാരിമേളവും ബാന്‍ഡും നാടന്‍ കലാരൂപങ്ങളും റോഡ് ഷോയ്ക്ക് മാറ്റുകൂട്ടി. വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവര്‍ അണിനിരന്ന റോഡ് ഷോ കോട്ടയം തിരുനക്കരയില്‍ സമാപിച്ചു.

അതേ സമയം ഏറ്റുമാനൂര്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പര്യടനം. മണ്ഡലത്തിലുടനീളമുള്ള വ്യക്തി ബന്ധങ്ങളും സൗഹൃദങ്ങളും പങ്കുവച്ചും സ്ഥാനാര്‍ത്ഥി വി എന്‍ വാസവന്‍ വോട്ടഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here