കോഴിക്കോട്ടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാറിന് നാടെങ്ങും ആവേശകരമായ വരവേല്‍പ്പ്

കോഴിക്കോട്ടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാറിന് നാടെങ്ങും ആവേശകരമായ വരവേല്‍പ്പ് .കോഴിക്കോട്ടിന്റെ വികസന നായകനെ രാഷ്ട്രീയ ഭേദമന്യേയാണ് മണ്ഡലം സ്വീകരിക്കുന്നത്.

കത്തുന്ന വേനല്‍ച്ചൂടിനെ പോലും അവഗണിച്ചാണ് തങ്ങളുടെ പ്രിയ സ്ഥാനാര്‍ത്ഥി എപ്രദീപ് കുമാറിനെ സ്വീകരിക്കാന്‍ ജനങ്ങളെത്തുന്നത്. ബേപ്പൂരിലെ ഹാര്‍ബറിലും ,ടൈല്‍സ് ഫാക്ടറിയിലുമൊക്കെ ആവേശകരമായ വരവേല്‍പ്പ് .

തൊഴിലാളികളുടെ ആവലാതികള്‍ കേട്ടറിഞ്ഞ് അവരിലൊരാളായി സ്ഥാനാര്‍ത്ഥി ,കുടുംബ യോഗങ്ങളില്‍ ചുരുക്കം വാക്കുകളില്‍ വോട്ടഭ്യര്‍ത്ഥന. ഓരോ കേന്ദ്രങ്ങളിലും പ്രായഭേദമന്യേ നിരവധി പേരാണ് സ്ഥാനാര്‍ത്ഥിയെ കാണാന്‍ കേള്‍ക്കാള്‍ തടിച്ച് കൂടുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here