നിറങ്ങളുടെ ആഘോഷം; ഇന്ന് ഹോളി

ഉത്തരേന്ത്യയില്‍ ഇന്ന് നിറങ്ങളുടെ ആഘോഷമായ ഹോളി. ദേഹത്ത് ചായം തേച്ചും പരസ്പരം മധുരം കൈമാറിയും ജനങ്ങള്‍ ഹോളി ആഘോഷിക്കുന്നു. ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകള്‍ക്ക് അവധി നല്‍കി രാഷ്ട്രിയ പാര്‍ടികളും ഹോളി ആഘോഷത്തില്‍.

ജാതി-മത ഭേദമന്യ ഉത്തരേന്ത്യ ഇന്ന് നിറങ്ങളുടെ ആഘോഷമായ ഹോളിയില്‍. ദില്ലിയിലും യുപിയിലും അടക്കമുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ എല്ലാം വന്‍ ആഘോഷം.

പരസ്പരം ചായം വാരിപുശിയും നിറങ്ങള്‍ ദേഹത്ത് ഒഴിച്ചും പ്രായഭേദമന്യേ ആഘോഷതിമിര്‍പ്പിലാണ് രാജ്യം. ഇന്ത്യയെ കൂടാതെ നേപ്പാളിലും ഹോളി ആഘോഷം ഇന്ന് നടക്കുന്നു.തണുപ്പ് കാലത്തിന് വിട നല്‍കി വേനല്‍ കാലത്തേയ്ക്ക് കടക്കുന്ന ഉത്സവം കൂടിയാണ് ഹോളി.

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്ക് അവധി നല്‍കി രാഷ്ട്രിയ പാര്‍ടികളും പ്രമുഖ നേതാക്കളും ഹോളി ആഘോഷത്തില്‍ പങ്ക് ചേരുന്നു.ആഘോഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ ഇന്റര്‍നെറ്റ് സെര്‍ച്ച് സൈറ്റായ ഗൂഗില്‍ അവരുടെ ഡ്യൂഡില്‍ ഹോളിയുടെ ചിത്രം നല്‍കി.

ചെന്നൈയിലെ ചിത്രകാരന്‍ ഛായ പ്രഭാത് വരച്ച ചിത്രമാണ് ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. അതേ സമയം പുല്‍വാമ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഹോളി ആഘോഷം വേണ്ടന്ന് വച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News