പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ലൂസിഫര്‍. മോഹന്‍ലാല്‍ എന്ന നടന്റെ മാസ്മരിക അഭിനയത്തിന് വേണ്ടിയും കാത്തിരിക്കുകയാണ്.
പൃഥ്വിരാജിന്റെ പിതാവ് സുകുമാരന്റെ ആഗ്രഹം ആയിരുന്നു ഒരു സിനിമ സംവിധാനം ചെയ്യണമെന്നത്. പക്ഷേ സിനിമ തുടങ്ങി കുറച്ചു കാലങ്ങള്‍ക്ക് ശേഷം അദ്ദേഹം മരണമടയുകയായിരുന്നുവെന്നും ആ അച്ഛന്റെ ആഗ്രഹമാണ് ഇപ്പോള്‍ മകന്‍ പൃഥ്വിരാജ് നിറവേറ്റിയതെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.
ഒരിക്കല്‍ എന്റെ മക്കളുടെ പേരില്‍ നീയൊക്കെ എന്റെ വീട്ടില്‍ വരും. ഇത് സുകുമാരന്‍ ഷാജി കൈലാസിനോട് പറഞ്ഞ വാചകം ആയിരുന്നു. അത് സിംഹാസനത്തിന്റെ ഡേറ്റ് വാങ്ങാന്‍ ഷാജി വീട്ടിലെത്തിയപ്പോള്‍ സത്യമായെന്നും മല്ലിക പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here