ചെര്‍പ്പുളശ്ശേരി പീഡനം: സിപിഐഎമ്മിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; ആരോപണവിധേയനായ യുവാവിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല; വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും

പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ പെണ്‍കുട്ടി പീഢനത്തിനിരയായ സംഭവത്തില്‍ പാര്‍ടിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സിപിഐഎം നേതൃത്വം.

പാര്‍ടി ഓഫീസില്‍ വെച്ച് പെണ്‍കുട്ടി പീഢനത്തിനരയായെന്ന ആരോപണം തെറ്റാണെന്നും ആരോപണ വിധേയനായ യുവാവിന് പാര്‍ടിയുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും സിപിഐഎം നേതൃത്വം വ്യക്തമാക്കി.

ഡിവൈഎഫ് നേതാവാണ് യുവാവെന്ന തരത്തില്‍ വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റിയും അറിയിച്ചു.

ചെര്‍പ്പുളശ്ശേരിയില്‍ പെണ്‍കുട്ടി പീഢനത്തിനിരയായ സംഭവത്തില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെയാണ് സിപിഐഎം വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

പാര്‍ടി ഓഫീസിനകത്ത് വെച്ചാണ് പെണ്‍കുട്ടി പീഢീപ്പിക്കപ്പെട്ടതെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ആരോപണ വിധേയനായ യുവാവിന് പാര്‍ടിയുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും ചെര്‍പ്പുളശ്ശേരി ഏരിയാ സെക്രട്ടറി കെബി സുഭാഷ് പറഞ്ഞു.

പെണ്‍കുട്ടിയെ പീഢിപ്പിച്ചത് ഡിവൈഎഫ്‌ഐ നേതാവാണെന്ന തരത്തില്‍ വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ പ്രേം കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മങ്കരയ്ക്കടുത്ത് മണ്ണൂരിലാണ് നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തി മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഢനത്തിനിരയായതായി പരാതി നല്‍കിയത്. മങ്കര പോലീസ് സംഭത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News