
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളയുടെ പ്രവർത്തനം ബാധ കയറിയതു പോലെയാണെന്ന് മുതിർന്ന ബി.ജെ.പി നേതാവ് പി.പി. മുകുന്ദൻ.
പറഞ്ഞത് മാറ്റിയും മറിച്ചും പറഞ്ഞ് അദ്ദേഹം പ്രവർത്തകരെ വിഷമത്തിലാക്കുകയാണെന്നും മുകുന്ദൻ. കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
എൽ.ഡി.എഫും യു.ഡി.എഫും തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കിയിട്ടും ബി.ജെ.പിക്ക് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ സാധിക്കാത്തത് നേതൃത്വത്തിന്‍റെ അപചയമാണ്.
ശ്രീധരൻപിള്ളയുടെ പ്രവർത്തനരീതി മാറ്റേണ്ട സമയമായി. നേതാക്കൾ സ്വയം മണ്ഡലം തീരുമാനിക്കുന്ന രീതി ശരിയല്ല.
താൻ പത്തനംതിട്ട മത്സരിക്കുമെന്ന് ഒരു പ്രസ്ഥാനത്തിന്‍റെ അധ്യക്ഷൻ ഒരിക്കലും പറയാൻ പാടില്ലാത്തതാണ്. ടോം വടക്കെൻറ വരവ് ഘോഷമാക്കേണ്ടതില്ല.
ടോം വടക്കനെന്നല്ല ആർക്ക് വേണമെങ്കിലും ബി.ജെ.പിയിൽ വരാമെന്നും അദ്ദേഹം കുറച്ച് കാലം പാർട്ടിയിൽ പ്രവർത്തിക്കട്ടെയെന്നും മുകുന്ദൻ പറഞ്ഞു. നിലവിൽ ബി.ജെ.പി പ്രവർത്തകർ നിരാശയിലാണെന്നും മുകുന്ദന്‍
പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here