ആവേശം അലകടലായി; ഇടതു സ്ഥാനാർത്ഥി വിഎൻ വാസവന് കടുത്തുരുത്തിയിൽ ഉജ്ജ്വല വരവേൽപ്പ്

കോട്ടയം: കോട്ടയം ലോകസഭാ മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി വി എൻ വാസവ ന് കടുത്തുരുത്തിയിൽ ഹൃദ്യവും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.

കാണക്കാരിയിലെ ലോകോളേജിൽ നിന്നുമാണ് കടുത്തുരുത്തി മണ്ഡലത്തിലെ പര്യടനം ആരംഭിച്ചത്. കീഴൂർ, മുട്ടുചിറ, കടുത്തുരുത്തി പോളിടെക്നിക് മന്ദിരം എന്നിവിടങ്ങളിൽ സ്നേഹനിർഭരമായ വരവേൽപ്പ് സ്ഥാനാർത്ഥി വി എൻ വാസവന് ലഭിച്ചു.

അതിനു ശേഷം കടുത്തുരുത്തിയിൽ ഭിന്നശേഷിക്കാരുടെ പ്രവർത്തകയോഗത്തിന് വി എൻ വാസവനെത്തി.കക്ഷി രാഷ്ട്രീയ ഭേദമന്യേ ഭിന്നശേഷിക്കാരുടെ ജീവിതത്തിൽ അതിജീവനത്തിന്റെ ദിശാബോധം പകർന്ന് നൽകിയ വി എൻ വാസവന് അവർ ഹൃദയം നിറഞ്ഞ വരവേൽപ്പ് നൽകി.

ജനജീവിത മേഖലയിൽ താങ്ങും തണലുമായി മാറിക്കഴിഞ്ഞ അഭയം ചാരിറ്റബിൾ ട്രസ്റ്റിന്റെ അമരക്കാരനാണ് ഇടതു സ്ഥാനാർത്ഥി വി എൻ വാസവൻ.

ജില്ലയിലെ ഭിന്നശേഷിക്കാർക്കും അര ലക്ഷത്തോളം വരുന്ന കിടപ്പു രോഗികൾക്കും ആശ്വാസകരമായ പദ്ധതികൾ നടപ്പാക്കിയതിന് പുറമെ കുട നിർമ്മാണ രംഗത്തേക്ക് ഇവരെയെത്തിച്ച് സ്വയം പര്യാപ്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

വയോജന സംരക്ഷണത്തിന് മുൻകൈ എടുത്ത് നിരവധി പദ്ധതികളാണ് വി എൻ വാസവൻ നേതൃത്വം നൽകുന്ന അഭയം നടത്തിയിട്ടുള്ളത്. അഭയത്തിന്റ മുന്നോട്ടുള്ള പദ്ധതികൾ പങ്കുവച്ച സ്ഥാനാർത്ഥി എല്ലാവരോടും വോട്ടഭ്യർത്ഥിച്ചു.

കുറവിലങ്ങാട്, മള്ളിയൂർ എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷം മാഞ്ഞൂർ പഞ്ചായത്തിന്റെ വിവിധയിടങ്ങളിലും സന്ദർശിച്ചു. തൊഴിലുറപ്പ് മേഖലയിലെ തൊഴിലാളികളെ സ്ഥാനാർത്ഥി വിഎൻ വാസവൻ നേരിൽ കണ്ടു വോട്ട് തേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here