ലോക്സഭാ തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; അദ്വാനിക്ക് സീറ്റില്ല; പത്തനംതിട്ടയില്‍ തീരുമാനമായില്ല

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ മത്സരിക്കും. തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്.

ചൊവ്വാഴ്ച വൈകിട്ടോടെ കേരളത്തിൽ നിന്നുള്ള സ്ഥാനാർത്ഥിപ്പട്ടികയ്ക്ക് കേന്ദ്രനേതൃത്വം അനുമതി നൽകിയിരുന്നു. കേരളത്തിലെ പട്ടികയും ഇതോടൊപ്പം പ്രഖ്യാപിച്ചു.

പത്തനംതിട്ട ഒ‍ഴികെ ബിജെപി മത്സരിക്കുന്ന മറ്റ് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പത്തനംതിട്ടയില്‍ സീറ്റിന് തര്‍ക്കം തുടരുകയാണെന്നാണ് ഇത് നല്‍കുന്ന സൂചന.

കാസര്‍കോട് – രവീഷ് തന്ത്രി
കണ്ണൂര്‍ – സി കെ പത്മനാഭന്‍
വടകര – വി കെ സജീവന്‍
കോഴിക്കോട് – കെ പി പ്രകാശ് ബാബു
മലപ്പുറം – ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍
പൊന്നാനി – വി ടി രമ
പാലക്കാട് – സി കൃഷ്ണകുമാര്‍
ചാലക്കുടി – എ എന്‍ രാധാകൃഷ്ണന്‍
എറണാകുളം – അല്‍ഫോണ്‍സ് കണ്ണന്താനം
കൊല്ലം – കെ വി സാബു
ആറ്റിങ്ങല്‍ – ശോഭാ സുരേന്ദ്രന്‍
തിരുവനന്തപുരം – കുമ്മനം രാജശേഖരന്‍
ആലപ്പുഴ – കെ എസ് രാധാകൃഷ്ണന്‍

ബിഡിജെഎസ് സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും. കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് കഴിഞ്ഞ ദിവസം ചേക്കേറിയ കെ എസ് രാധാകൃഷ്ണനെ ആലപ്പുഴയിൽ സ്ഥാനാർഥി ആക്കിയപ്പോൾ അൽഫോൺസ് കണ്ണന്താനത്തിനെ എറണാകുളത്തും മത്സരിപ്പിക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചു. കോട്ടയത്തു പി സി തോമസ് മത്സരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News