
കൊല്ലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ. എന്‍ ബാലഗോപാലിന് അയ്യപ്പന്റെ നാടായ അച്ചന്‍കോവിലില്‍ വികാരനിര്‍ഭരമായ സ്വീകരണം നല്‍കി. മന്ത്രി തോമസ് ഐസക്ക് സ്വീകരണം പരിപാടി ഉദ്ഘാടനം ചെയ്തു.
ബാലഗോപാല്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാണെന്നറിഞ്ഞപ്പോള്‍ മുതല്‍ തുടങിയതാണ് രക്തഹാരം അണിയിക്കാനുള്ള കാത്തിരിപ്പ.് സിഐടിയു തൊഴിലാളിയായ സതീഷിന്റെ മകന്‍ അക്കുവാണ് ആ കമ്മ്യൂണിസ്റ്റുകാരന്‍, പ്രചരണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ സ്വീകരണ പരിപാടിക്കായി അച്ചന്‍കോവിലില്‍ എത്തിയപ്പോഴായിരുന്നു ആത്മാര്‍ത്ഥമായ അംഗീകാരം കണ്ടത്.
തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയെ ഇടതു പ്രവര്‍ത്തകരും നാട്ടുകാരും സ്വീകരിച്ചു മന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു.
തികഞ്ഞ പരിസ്ഥിതി സംരക്ഷകന്‍ കൂടിയായ കെ.എന്‍ ബാലഗോപാല്‍ പശ്ചിമഘട്ടത്തിന്റെകൂടി അനുഗ്രഹം ഏറ്റുവാങ്ങാനാണ് മലകള്‍ കയറി അച്ചന്‍കോവിലില്‍ എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here