അയാള്‍ സിനിമ ഒരുക്കനായി ജനിച്ചവനാണ്, മോഹന്‍ലാല്‍ ഒരു ഡെമി ഗോഡ് സൂപ്പര്‍സ്റ്റാറാണ്: നടന്‍ സിദ്ധാര്‍ഥ്

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. മലയാളത്തിലെ സൂപ്പര്‍താരമായ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന് തിരക്കഖഥ ഒരുക്കുന്ന മുരളി ഗോപിയാണ്.

പ്രേക്ഷകരെല്ലാം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രൈലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ട്രൈലര്‍ കൂടി പുറത്തു വന്നതോടെ പ്രതീക്ഷകള്‍ വാനോളം ആണ്.

മലയാളത്തില്‍ ഈ ഇടക്ക് ഇറങ്ങിയ മികച്ച ട്രൈലറുകളില്‍ ഒന്നാണ് ഇതെന്നാണ് പൊതുവേ ഉള്ള അഭിപ്രായം.

ഇപ്പോള്‍ ചിത്രത്തെ പുകഴ്ത്തി എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരമായ സിദ്ധാര്‍ഥ്.

എനിക്കിത് നേരെത്ത അറിയാമായിരുന്നു, ഇനി ലോകവും ഇത് മനസിലാക്കും. സിനിമ ഒരുക്കനായി ജനിച്ച ഒരുവനാണ് പൃഥ്വിരാജ്. ലൂസിഫര്‍ ട്രൈലര്‍ അതിഗംഭീരമാണ്. ചിത്രം സ്‌ക്രീനില്‍ കാണാന്‍ കത്തിരിക്കുന്നു. എല്ലാ അര്‍ഥത്തിലും ഒരു ഡെമി ഗോഡ് സൂപ്പര്‍സ്റ്റാര്‍ ആണ് മോഹന്‍ലാല്‍, സിദ്ധാര്‍ഥ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here