മുംബൈ നഗരത്തില്‍ നിന്നും ഏകദേശം 54 കിലോമീറ്റര്‍ ദൂരമുള്ള നല്ലൊസപ്പാറയിലെ കലാംബ് ബീച്ചിലാണ് സംഭവം.ഹോളി ആഘോഷത്തിന് ശേഷം ബീച്ചിലെത്തി കുളിക്കാനിറങ്ങിയ രണ്ടു കുടുംബത്തിലെ 5 പേരാണ് മുങ്ങി മരിച്ചത്.
അഗ്‌നി സേന വിഭാഗവും പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഒരു മൃതദേഹം കണ്ടെത്തി.
വസായ് അമ്പാടി റോഡില്‍ ഗോകുല്‍ പാര്‍ക്ക് ഹൌസിങ് സൊസൈറ്റിയിലെ താമസക്കാരാണ് അപകടത്തില്‍ പെട്ടവര്‍. ഹോളി ആഘോഷത്തിന് ശേഷം ഉച്ചക്ക് രണ്ടു മണിയോടെയാണ് ഇവരെല്ലാം ബീച്ചിലെത്തി കുളിക്കാനിറങ്ങിയത്. കടലില്‍ ശക്തമായ തിരയും അടിയൊഴുക്കുമുണ്ടായിരുന്നതിനാല്‍ ഒഴുക്കില്‍പെടുകയായിരുന്നു .
സംഭവം നടന്ന് 4.45 നാണ് പോലീസില്‍ വിവരമറിയുന്നത്. തുടര്‍ന്ന് നടന്ന തിരച്ചിലിലാണ് 17 വയസ്സ് പ്രായമുള്ള പ്രശാന്ത് മൗര്യയുടെ മൃതദേഹം കണ്ടു കിട്ടിയത്. പ്രശാന്തിന്റെ ‘അമ്മ നിഷ (36) സഹോദരി പ്രിയ (19) അയല്‍ക്കാരായ കാഞ്ചന്‍ ഗുപ്ത (35 ) ശീതള്‍ ഗുപ്ത (32 ) എന്നിവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
കൂട്ടത്തിലുണ്ടായിരുന്ന ദിനേശ് ഗുപ്ത മാത്രമാണ് തലനാരിഴക്ക് രക്ഷപെട്ടത്. വേലിയേറ്റത്തെ തുടര്‍ന്നുള്ള ശക്തമായ തിരയും അടിയൊഴുക്കും സുരക്ഷിതമല്ലെന്ന് കണ്ടാണ് ഗുപ്ത വെള്ളത്തില്‍ നിന്നും പെട്ടെന്ന് കയറിയത്.
കൂടെയുള്ളവരോടും അപകട സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. സഹായത്തിന് അലറി വിളിച്ചതോടെയാണ് പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും ഉടന്‍ സ്ഥലത്തെത്തി ഒഴുക്കില്‍ ഒളിച്ചു പോയവര്‍ക്കായി തിരച്ചില്‍ നടത്തിയത്. തുടര്‍ന്നാണ് പോലീസില്‍ വിവരമറിയിച്ചത്.
Get real time update about this post categories directly on your device, subscribe now.