“സലാം, സമാധാനം” , ന്യൂസിലാന്‍ഡില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി ആദ്യ പേജ് മാറ്റിവെച്ച് ദി പ്രസ് ദിനപത്രം

ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായ ഭീകരാക്രമണത്തില്‍ 49 പേരാണ് കൊല്ലപ്പട്ടത്. പള്ളിയില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന വിശ്വാസികളുടെ ഇടയിലേക്ക് തോക്കുമായി എത്തിയ വൈറ്റ് സുപ്പീമിസിസ്റ്റായ ഭീകരവാദി വെടിയുതിര്‍ക്കുകയായിരുന്നു. പിഞ്ചു കുഞ്ഞുങ്ങളടക്കം 49 പേരാണ് കൊല്ലപ്പെട്ടത്.

ഇതിനെ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി അടക്കം ഉള്ളവര്‍ ഏറ്റെടുത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. തലയില്‍ തട്ടം ധരിച്ചാണ് ആക്രമിക്കപ്പെട്ടവരെ അവര്‍ ആശ്വസിപ്പിക്കാന്‍ എത്തിയത്.

ഇപ്പോള്‍ മനുഷ്യരോടുള്ള അവരുടെ സ്‌നേഹത്തിന്റെ വില ഒന്നൂടെ ഉറപ്പിക്കുകയാണ് അവിടത്തെ ദിനപത്രമായ ദി പ്രസ്. അറബിയില്‍ അവരുടെ ആദ്യ പേജില്‍ സലാം, പീസ് (സമാധാനം) എന്നെഴുതി കൊല്ലപ്പെട്ട 49 പേരുടെ പേരും നല്‍കിയാണ് അവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News