കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമനത്തില്‍ സെന്‍കുമാറിന്റെ ഹര്‍ജി തള്ളി

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി നിയമിക്കുന്നത് സംബന്ധിച്ച ഫയല്‍ സുപ്രിംകോടതി ചീഫ്ജസ്റ്റീസിന് കൈമാറാന്‍ കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ടി പി സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
സെന്‍കുമാറിനെ നിയമിക്കുന്ന കാര്യത്തില്‍ തങ്ങള്‍ക്ക് പരിമിതമായ അധികാരം മാത്രമാണുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഐ എസ്ആര്‍ ഒ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണനെ വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ അന്വേഷണം നടക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ ട്രൈബ്യൂണല്‍ അംഗമായി സെന്‍കുമാറിനെ നിയമിക്കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News