അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യന്‍ വനിതകള്‍

വനിതകളുടെ സാഫ് കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ  ഇന്നിറങ്ങും. ഉച്ചക്ക് നടക്കുന്ന ഫൈനലില്‍ നേപ്പാളിനെയാണ് ഇന്ത്യ നേരിടുന്നത്. 2010 ല്‍ ടൂര്‍ണമെന്റില്‍ ആരംഭിച്ചതിന് ശേഷം ഇന്ത്യ ഇതുവരെ പരാജയം രുചിച്ചിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

ബംഗ്ലാദേശിനെതിരായ സെമിയില്‍ നാലു ഗോളുകള്‍ക്ക് അവരെ തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. ഒരു കളി പോലും പരാജയപ്പെടാതെയാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്.

നാലു കളികളില്‍ നിന്നും മൂന്ന് ഗോളുകള്‍ നേടിയ ഇന്ദുമതിയാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍.
കഴിഞ്ഞമാസം ഭുവനേശ്വറില്‍ നടന്ന ടൂര്‍ണമെന്റില്‍ നേപ്പാള്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ഇന്ത്യയെ തോല്‍പിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here