‘നീന്തല്‍ക്കുളത്തില്‍ ബിക്കിനിയല്ലാതെ സാരി ഉടുക്കാന്‍ പറ്റുമോ ചേട്ടാ’ ; അനാര്‍ക്കലിയുടെ ചിത്രത്തില്‍ തെറി വിളിക്കുന്നവര്‍ക്കുള്ള മറുപടി

സോഷ്യല്‍ മീഡിയയില്‍ കണ്ടു വരുന്ന ഒന്നാണ് സൈബര്‍ ആങ്ങളമാര്‍ എന്ന വിഭാഗം. ഇവരെക്കൊണ്ട് ഏറ്റവും പൊറുതി മുട്ടുന്നത് നടിമാരും സമൂഹത്തില്‍ മുന്‍ നിരയില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികളും ആണ്. കേട്ടാല്‍ അറപ്പു തോന്നുന്ന രീതിയില്‍ ഇവരുടെ കമന്റുകള്‍.

ഇപ്പോള്‍ ഇവരുടെ ആക്രമണത്തിന് ഇരയായിരിക്കുന്നത് മലയാള നടി അനാര്‍ക്കലി മരക്കാര്‍ ആണ്. നീന്തല്‍ക്കുളത്തില്‍ ബിക്കിനിയിട്ട് നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതാണ് ഇവരെ ചൊടിപ്പിച്ചത്. കമന്റുകള്‍ പലതും വായിച്ചാല്‍ അറപ്പ് ഉണ്ടാക്കുന്നവയാണ്. പലരും മാന്യതയുടെ അതിര്‍വരമ്പുകള്‍ കടന്നുകഴിഞ്ഞു.

അതേസമയം തെറിവിളികളെ ചോദ്യം ചെയ്തും ആളുകള്‍ എത്തുന്നുണ്ട്. പിന്നെ നീന്തല്‍ക്കുളത്തില്‍ ബിക്കിനിയല്ലാതെ സാരി ഉടുക്കാന്‍ പറ്റുമോ എന്നാണ് ഇവര്‍ ചോദിക്കുന്നത്.

View this post on Instagram

A post shared by anarkali marikar (@anarkalimarikar) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here