ക്രിസ്റ്റ്യാനോയ്ക്ക് വിലക്കില്ല; പി‍ഴ 20,000 യൂറോയില്‍ ഒതുങ്ങി

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിനിടെ നടത്തിയ വിവാദ ഗോളാഘോഷത്തില്‍ മത്സര വിലക്കില്‍ നിന്ന് യുവന്‍റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രക്ഷപ്പെട്ടു.

യുവേഫയുടെ അച്ചടക്ക സമിതി നടത്തിയ അന്വേഷണത്തിനൊടുവില്‍ 20,000 യൂറോയാണ് ക്രിസ്റ്റ്യാനോയ്ക്ക് പിഴയായി വിധിച്ചിരിക്കുന്നത്. വിലക്കില്ലാതായതോടെ ഏപ്രില്‍ 11-ന് അയാക്‌സിനെതിരേ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ റൊണാള്‍ഡോയ്ക്ക് കളിക്കാനാകും.

പ്രീ ക്വാര്‍ട്ടറിന്‍റെ രണ്ടാം പാദത്തിലായിരുന്നു ക്രിസ്റ്റ്യാനോയുടെ വിവാദ ആഘോഷം. ആദ്യ പാദത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളിന് തോറ്റ യുവന്‍റസിനെ ഉജ്ജ്വല ഹാട്രിക്കോടെ പിടിച്ചുയര്‍ത്തിയ റൊണാള്‍ഡോ സൈഡ് ലൈനിന് സമീപമെത്തി നടത്തിയ വിവാദ ആഘോഷം പെരുമാറ്റചട്ടലംഘനമെന്ന് യുവേഫ കണ്ടെത്തിയിരുന്നു.

ആദ്യ പാദത്തില്‍ യുവന്‍റസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചശേഷം അത്‌ലറ്റിക്കോ മാഡ്രിഡ് കോച്ച് ഡീഗോ സിമിയോണി അശ്ലീല ആംഗ്യം കാണിച്ചിരുന്നു. ഇതിന് മറുപടിയായാണ് റൊണാള്‍ഡോ പ്രതികരിച്ചതെന്നാണ് വിലയിരുത്തല്‍. മോശം പ്രതികരണത്തിന് സിമിയോണിക്കെതിരേയും യുവേഫ 20,000 യൂറോ പിഴശിക്ഷ ചുമത്തിയിരുന്നു.

സിമിയോണിക്കെതിരേ ഇതിന്റെ പേരില്‍ യുവേഫ നടപടിയെടുത്തിരുന്നു. 20,000 യൂറോ പിഴശിക്ഷ തന്നെയായിരുന്നു സിമിയോണിക്കും ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here