ബിജെപിയെ വെട്ടിലാക്കി യെദ്യൂരപ്പ ഡയറി; നേതാക്കള്‍ക്ക് 1800 കോടി രൂപ നല്‍കിയെന്ന് വെളിപ്പെടുത്തല്‍; കേന്ദ്ര നേതൃത്വത്തിന് 1000 കോടി, ഗഡ്കരിക്കും ജയ്റ്റ്‌ലിക്കും 150 കോടി; രാജ്നാഥ് സിംഗിന് 100 കോടി

ദില്ലി: കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന സമയത്ത് ബിജെപി നേതാക്കള്‍ക്ക് ബിഎസ് യെദ്യൂരപ്പ വന്‍തുക നല്‍കിയെന്ന് വെളിപ്പെടുത്തല്‍.

ആദായ നികുതി വകുപ്പിന്റെ പക്കലുള്ള യെദ്യൂരപ്പ ഡയറി കാരവന്‍ മാഗസിനാണ് പുറത്തുവിട്ടത്.

1800 കോടി രൂപയോളം വിവിധ നേതാക്കള്‍ക്ക് കൈമാറിയതായി സ്വന്തം കൈപ്പടയില്‍ യെദ്യൂരപ്പ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ബിജെപി കേന്ദ്ര നേതൃത്വത്തിന് 1000 കോടി നല്‍കിയെന്നും നിതിന്‍ ഗഡ്കരിക്കും അരുണ്‍ ജയ്റ്റ്‌ലിക്കും 150 കോടി വീതം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിതിന്‍ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി നല്‍കി. രാജ്നാഥ് സിംഗിന് 100 കോടി. അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടി നല്‍കിയെന്നും ഡയറിയില്‍ വ്യക്തമാക്കുന്നു.

ജഡ്ജിമാര്‍ക്ക് 500 കോടി നല്‍കിയതായും യെദ്യൂരപ്പ സ്വന്തം കൈപ്പടയില്‍ ഡയറിയില്‍ എഴുതിയിട്ടുള്ളതായി കാരവന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ഈ ഡയറിക്കുറിപ്പുകള്‍ കൈവശമുണ്ടെന്നും ബിജെപി മറുപടി നല്‍കണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News