യുഗപ്രഭാവന് നാടിന്റെ സ്മരണാഞ്ജലി; എകെജി അനുസ്മരണം പെരളശേരിയില് പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു

പാവങ്ങളുടെ പടത്തലവൻ എ കെ ജി ക്ക് നാൽപ്പത്തിരണ്ടാം ചരമ വാർഷിക ദിനത്തിൽ നാടിന്റെ സ്മാരണാഞ്ജലി.

എ കെ ജി യുടെ ജന്മനാടായ കണ്ണൂർ പെരളശ്ശേരിയിൽ ആയിരങ്ങൾ പങ്കെടുത്ത അനുസ്മരണ റാലി സി പി ഐ എം പി ബി അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.

എ കെ ജി ദിന പരിപാടിയിൽ പങ്കെടുക്കാനെത്തിയ എൽ ഡി എഫ് സ്ഥാനാർത്ഥി പി കെ ശ്രീമതി ടീച്ചർക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.

രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന നിർണായക തിരഞ്ഞെടുപ്പ് വേളയിൽ അത്യന്തം ആവേശത്തോടെയാണ് എ കെ ജെ യുടെ സ്മരണ പുതുക്കിയത്.

എ കെ ജി യുടെ ജന്മ നാടായ കണ്ണൂർ പെരളശ്ശേരിയിൽ അനുസ്മരണ റാലി ജനപങ്കാളിത്തം കൊണ്ട് ഇടതു പക്ഷത്തിന്റെ ശക്തി പ്രകടനമായി. സി പി ഐ എം പോലീറ്റ് ബ്യുറോ അംഗം പ്രകാശ് കാരാട്ട് റാലി ഉദ്ഘാടനം ചെയ്തു.

അനുസ്മരണ റാലിയിൽ പങ്കെടുക്കാനെത്തിയ കണ്ണൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി പി കെ ശ്രീമതി ടീച്ചർക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ,സി ഐ ടി യു നേതാവ് കെ പി സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു.

കണ്ണൂർ കാൾടെക്സ് ജംഗ്ഷനിലെ എ കെ ജി പ്രതിമയിലും പെരളശ്ശേരിയിലെ എ കെ ജി സ്മൃതി മണ്ഡപത്തിലും സി പി ഐ എം നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel