ലോക്‌സഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.എന്‍ ബാലഗോപാല്‍ തോട്ടം തൊഴിലാളികളെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു

കൊല്ലം ലോക്‌സഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.എന്‍ ബാലഗോപാല്‍ തോട്ടം തൊഴിലാളികളെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു.ആരതി ഉഴിഞ്ഞും ആശിര്‍വദിച്ചും തൊഴിലാളികളുടെ പ്രതിനിധിയെ അവര്‍ സ്വീകരിച്ച് വിജയാശംസ നേര്‍ന്നു.

കുളത്തുപ്പുഴ ആര്‍പിഎല്‍ എസ്റ്റേറ്റിലെ ശ്രീലങ്കന്‍ തമിഴ് വംശജരോടാണ് കെ.എന്‍ ബാലഗോപാല്‍ വോട്ടഭ്യര്‍ത്ഥിച്ചത്.തൊഴിലാളികളുടെ ഏക പ്രതിനിധിയെ അവര്‍ ആരതി ഉഴിഞ്ഞും മാലയിട്ടും സ്വീകരിച്ചു.

എല്ലാവര്‍ക്കും ഒറ്റ ആവശ്യം ജയിച്ചു വരിക. അതിന് കെ.എന്‍ ബാലഗോപാലിന്റെ മറുപടി ഇങനെ ഇന്നത്തെ കോണ്‍ഗ്രസ്,യുഡിഎഫ് നാളത്തെ ബിജെപി അതുകൊണ്ട് തൊഴിലാളിപക്ഷത്തു നില്‍ക്കുന്ന ഇടതുപക്ഷത്തെ പാര്‍ലമെന്റില്‍ എത്തിക്കണം

സ്വീകരണത്തിനിടെ ആര്‍പിഎല്ലിലെ ഫുട്‌ബോള്‍ താരങളുമൊത്ത് അല്‍പ്പനേരം ചിലവിട്ടു പിന്നെ സെല്‍ഫിക്കും സമയം കണ്ടെത്തി തോട്ടം മേഖലയിലെ തേരോട്ടം തുടര്‍ന്നു എല്ലാ സ്വീകരണ കേന്ദ്രങളിലും തിരികെയും ബാലഗോപാല്‍ മാലയിട്ടും ഷാള്‍ അണിയിച്ചും ആദരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

തെരഞ്ഞെടുപ്പിനു മുമ്പും പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരിക്കെ തോട്ടം തൊഴിലാളികളുടെ പ്രശ്‌നങളില്‍ ഇടപെട്ടതിന്റെ സ്മരണ തൊഴിലാളികളും പങ്കുവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News