പന്നിയാറുകൂട്ടിയില്‍ റോഡ് ഇടിഞ്ഞ് താണു; ഗതാഗതം പൂര്‍ണ്ണമായി നിലച്ചു

പ്രളയത്തില്‍ തകര്‍ന്ന പന്നിയാറുകൂട്ടിയില്‍ റോഡ് നിര്‍മ്മിക്കുന്നതിനിടയില്‍ റോഡിന്റെ വശമിടിഞ്ഞ് താണു. ഇനിയും ഇടിയുവാന്‍ സാധ്യതയുള്ളതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായി നിലച്ചു.

ഇടിഞ്ഞ് വീഴാറയി നില്‍ക്കുന്ന മണ്ണ് നീക്കം ചെയ്ത് റോഡ് ഗതാഗതം പുന:സ്ഥാപിക്കുന്നതിന് ഒരാഴ്ചയെങ്കിലും വേണ്ടിവരും.

കഴിഞ്ഞ ഓഗസ്റ്റ് പതിനാറിനുണ്ടായ ശക്തമായ മലയിടിച്ചിലിലാണ് ജില്ലയിലെ പ്രധാന പാതകളില്‍ ഒന്നായ അടിമാലി പൂപ്പാറ സംസ്ഥാന പാതയില്‍ പന്നിയാറ്കൂട്ടിയില്‍ റോഡ് പൂര്‍ണ്ണമായി ഒലിച്ചുപോയത്. ഇതിന് ശേഷം മണ്ണ് നീക്കം ചെയ്ത് ഗതാഗതം താല്‍ക്കാലികമായി പുന:സ്ഥാപിച്ച് സംരക്ഷണ ഭിത്തിയടക്കം നിര്‍മ്മിക്കുന്ന പ്രവര്‍ത്തനം നടന്നുവരികയായിരുന്നു.

ഇതിന്റെ ഭാഗമായി താഴ് വശത്തുനിന്നുള്ള മണ്ണ് നീക്കം ചെയ്യുന്നതിനിടയില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് വരുന്ന ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News