പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകാതെ ബിജെപി

അര്‍ദ്ധരാത്രി 36 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയിലും ബിജെപിക്ക് പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയില്ല. ശ്രീധരന്‍പിള്ളയെ മാറ്റി സുരേന്ദ്രന് പത്തനംതിട്ട ഉറപ്പിക്കുന്നതായിരുന്നു ധാരണ. എന്നിട്ടും പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീണ്ടു പോവുകയാണ്.

രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയാണ് അര്‍ദ്ധരാത്രി പ്രഖ്യാപിച്ചത്. പത്തനംതിട്ട സീറ്റിനെ ചൊല്ലി ബിജെപിയില്‍ കടുത്ത ചേരിപ്പോര് തന്നെ നടന്നിരുന്നു.

ബിജെപി പത്തനംതിട്ട പ്രഖ്യാപിച്ചതിന് ശേഷം തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാമെന്നാണ് ബിഡിജെഎസ് നിലപാട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here