ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്നത് ഈ മലയാള ചിത്രത്തിന് വേണ്ടി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റില്‍ ഒന്നാമത് ലൂസിഫര്‍. 24.9 ശതമാനം വോട്ട് നേടിയാണ് ലൂസിഫര്‍ ഈ നേട്ടം കൈവരിച്ചത്. രണ്ടാം സ്ഥാനത്ത് പിഎം നരേന്ദ്രമോദി എന്ന ചിത്രമാണ്. ഇതിന് മുന്‍പ് ഈ നേട്ടം മമ്മൂട്ടി ചിത്രമായ യാത്രയും കരസ്ഥമാക്കിയിരുന്നു.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്‍ മോഹന്‍ലാല്‍ ആണ്. പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രൈലറിനെ മികച്ച പ്രതികരണം ആ ണ് ലഭിക്കുന്നത്.

മോഹനന്‍ലാലിന് പുറമെ ചിത്രത്തില്‍ ടോവിനോ, മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News