“നീയൊന്നും ഇവിടെ കളിക്കേണ്ട, പാകിസ്ഥാനില്‍ പോയി കളിക്ക്” ; എതിര്‍ത്ത കുടുംബത്തിന് ഹിന്ദുത്വവാദികളുടെ ക്രൂരപീഡനം: വീഡിയോ

ഡല്‍ഹിയിലെ ഗുറാഗോണില്‍ താമസിക്കുന്ന മുസ്ലീം കുടുംബത്തിനെയും ഹോളി ആഘോഷിക്കാനെത്തിയ ബന്ധുക്കളെയും 25 ലധികം വരുന്ന യുവാക്കള്‍ വീട് കയറി ആക്രമിച്ചു.

കുടുംബത്തിലെ ചില കുട്ടികള്‍ റോഡില്‍ നിന്നും ക്രിക്കറ്റ് കളിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. അവിടെ എത്തിയ രണ്ടു യുവാക്കള്‍ ഇവിടെ കളിക്കേണ്ട പാകിസ്ഥാനില്‍ പോയി കളിക്കാനും ആവശ്യപ്പെട്ടു. അവിടേക്ക് എത്തിയ കുട്ടിയുടെ ബന്ധു പ്രശ്‌നത്തില്‍ ഇടപെട്ടപ്പോള്‍ ബൈക്കിലിരുന്ന ഒരുവന്‍ അദ്ദേഹത്തെ തല്ലുകയും കാത്തിരിക്കു, ഞങ്ങള്‍ കാണിച്ചു തരാം എന്നു പറയുകയും ചെയ്തിരുന്നു. കുറച്ചു സമയങ്ങള്‍ക്ക് ശേഷം ആറു യുവാക്കള്‍ ബൈക്കിലും കുറേ പേര്‍ നടന്നു വരുന്നതും അവര്‍ കണ്ടു. കയ്യില്‍ കുറുവടിയും, കുന്തവും, വാളുകളും ഉണ്ടായിരുന്നു.

അവരെ കണ്ടതും എല്ലാവരും അതിവേഗം വീടിന് ഉള്ളില്‍ കയറി വാതിലടക്കുകയും ചെയ്തു. വീടിന്റെ മുന്നില്‍ എത്തിയവര്‍ ആണുങ്ങള്‍ എല്ലാം പുറത്തു വരാനും ഇല്ലെങ്കില്‍ എല്ലാരെയും കൊന്നു കളയുമെന്നും ആഹ്വാനം ചെയ്തു. ആരും പുറത്ത് ഇറങ്ങാതെ ആയപ്പോള്‍ അവര്‍ വാതില്‍ തള്ളിത്തുറന്ന് പുരഷന്മാരെ അതിക്രൂരമായി ആക്രമിക്കാന്‍ തുടങ്ങി.

ഈ ക്രൂരതയുടെ പുറത്തു വന്ന ദൃശ്യങ്ങളില്‍ കൂട്ടം പുരുഷന്മാരെ ആക്രമിക്കുന്നതും വിലയേറിയ വസ്തുക്കളുമായി കടന്നു കളയുന്നതും കാണാന്‍ കഴിയും.

പൊലീസ് ഇവര്‍ക്കെതിരെ വര്‍ഗീയത, കൊലപാതക ശ്രമം എന്നിവ ചുമത്തി കേസ് എടുത്തിട്ടുണ്ട്. കുറച്ചു പേരെ തിരിച്ചറിഞ്ഞുവെന്നും ബാക്കിയുള്ളവരെ ഉടന്‍ കണ്ടെത്തും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here