ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അന്വേഷണം മുംബെെയിലേക്ക്

കൊല്ലം: ഓച്ചിറയില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിക്കുന്നു.

രാജസ്ഥാനില്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെയും മുഹമ്മദ് റോഷനെയും പൊലീസിന് കണ്ടെത്താനായിരുന്നില്ല.

ഈ സാഹചര്യത്തിലാണ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിക്കാന്‍ അന്വേഷണസംഘത്തിന് ഉന്നതപൊലീസ് നിര്‍ദേശം ലഭിച്ചത്. ബിന്ദു കൃഷ്ണ നടത്തിവന്ന ഉപവാസം അവസാനിപ്പിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം മകളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പിതാവിന്റെ പരാതി.
ഓച്ചിറ സ്വദേശികളായ മുഹമ്മദ് റോഷനും മറ്റ് മൂന്നുസുഹൃത്തുക്കള്‍ക്കുമെതിരെ രാജസ്ഥാന്‍ സ്വദേശികളായ കുടുംബം നല്‍കിയ പരാതിയില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

എന്നാല്‍ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന മുഹമ്മദ് റോഷനെയും പെണ്‍കുട്ടിയെയും പൊലീസിന് കണ്ടെത്താനായില്ല.

പിടിയിലായ പ്രതികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാംഗ്ലൂരും പിന്നീട് രാജസ്ഥാന്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി.
രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഈ സാഹചര്യത്തിലാണ് രാജസ്ഥാനിലുള്ള പൊലീസ് സംഘത്തിന് മഹാരാഷ്ട്രയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ഉന്നതപൊലീസ് നിര്‍ദേശം ലഭിച്ചത്.

അതേസമയം സംഭവത്തില്‍ പൊലീസ് വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു

പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ ബിന്ദു കൃഷ്ണ നടത്തിവന്ന ഉപവാസസമരം അവസാനിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News