ആർഎസ്എസ് നേതാവിന്റെ വീട്ടിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്
കണ്ണൂർ നടുവിലിൽ ആർ എസ് എസ് താലൂക്ക് കാര്യവാഹക് ഷിബുവിന്റെ വീട്ടിലാണ് സ്ഫോടനം.

ഷിബുവിന്റെ മകൻ ഗോകുൽ(7 വയസ്സ്) അയൽവാസി ശിവകുമാറിന്റെ മകൻ രജിൻ രാജ്(12) എന്നിവർക്കാണ് പരിക്കേറ്റത്.

അരക്ക് താഴെ ഗുരുതരമായി പരിക്കേറ്റ ഗോകുലിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഷിബുവിന്റെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ ആയുധ ശേഖരവും ബോംബ് നിർമാണ സാമഗ്രികളും കണ്ടെത്തി

2350 ഗ്രാം അലുമിനിയം പൗഡർ, 75 ഗ്രാം ഗൺ പൗഡർ, 4 വടിവാൾ, ഒരു മഴു എന്നിവയാണ് പിടിചെടുത്തത് .