തെരഞ്ഞെടുപ്പ് ചൂടിൽ തിരുവനന്തപുരത്തെ കൊടിക്കട

വിവിധപാർട്ടികളുടെ കൊടിതോരണങ്ങളും ചിഹ്നങ്ങളും പ്രവർത്തകരുടെ ഇഷ്ടാനുസരണം നൽകിയാണ് എസ് എസ് കോവിൽ റോഡിലെ കൊടിക്കട വ്യത്യസ്ഥമാകുന്നത്.

മുൻകൂട്ടി അറിയിച്ചാൽ പറയുന്ന നേതാക്കളുടെ ചിത്രങ്ങൾ പതിച്ച കൊടികളും ടി ഷർട്ടുകളും ഇവിടെ നിന്ന് ലഭിക്കും.

തെരഞ്ഞടുപ്പ് അടുത്തതോടെ തിരുവനന്തപുരത്തെ എസ് എസ് കോവിൽ റോഡിലെ കൊടിക്കടയിൽ വലിയ തിരക്കാണ് എല്ലാ രാഷ്ടീയ പാർട്ടികൾക്കും ആവശ്യമായ കൊടികൾ പാർട്ടി ചിഹ്നങ്ങൾ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങൾ പതിച്ച ടി ഷർട്ടുകൾ എന്നിവ ഇവിടെ നിന്ന് ലഭിക്കും.

കൊടിതോരണങ്ങൾ തിരക്കി പ്രവർത്തകർ വരാൻ തുടങ്ങിയതോടെയാണ് കടയുടമയായ സുലൈമാൻ കൊടിക്കടയെന്ന ആശയത്തിന് രൂപം നർകിയത്.

എൽ ഈ ഡി ലൈറ്റ് ഘടിപ്പിച്ച പാർട്ടി ചിഹ്നങ്ങളാണ് ഇപ്രാവശ്യത്തെ ട്രെന്‍റ്. മുൻകൂട്ടി അറിയിച്ചാൽ പറയുന്ന നേതാക്കളുടെ ചിത്രങ്ങൾ പതിച്ച കൊടികളും ടി ഷർട്ടുകളും ഓവർക്കോട്ട്കളുമൊക്കെ ഇവിടെ നിന്ന് ലഭിക്കും.

കൊടികൾ 30രൂപ മുതലും എൽ ഈ ഡി ലൈറ്റ് ഘടിപ്പിച്ച പാർട്ടി ചിഹ്നങ്ങൾ 250മുതൽ300രൂപ വരെയുമാണ് ഇവിടത്തെ വില.

ആശയങ്ങളും അഭിപ്രായങ്ങളും നിറങ്ങളുമൊക്കെ വ്യത്യസ്ഥമാണ് പക്ഷേ കൊടിക്കടക്കുള്ളിൽ തൂക്കിയിട്ടിരിക്കുന്ന ഈ കൊടിതോരണങ്ങൾക്ക് രാഷ്ട്രീയമില്ലെന്നുറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here